Sandeep Warrier to replace Navdeep Saini in India 'A' squad
മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യരെ വിന്‍ഡീസ് എ ടീമിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി. ഇന്നലെയാണ് ഇത് സംബന്ധിച്ച ബിസിസിഐ പ്രഖ്യാപനമെത്തിയത്. അടുത്ത ദിവസം തന്നെ ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ വാര്യര്‍ വെസ്റ്റിന്‍ഡീസിലേക്ക് തിരിക്കും.